ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയില്‍

ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി ഫോണുകള്‍ ഇനി ഇന്ത്യന്‍ വിപണിയില്‍

ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമായുള്ള കളര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുണ്ട്.ഒക്ടാകോര്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 8200 ചിപ്പ് സെറ്റാണ് ഓപ്പോ റെനോ 11 പ്രോയില്‍ മീഡിയാ ടെക് ടൈമെന്‍സിറ്റി 7050 പ്രൊസസറാണ് ഓപ്പോ റെനോ 11 ല്‍ ഉള്ളത്.

സ്‌ക്രീനിന് മധ്യത്തില്‍ മുകളിലായുള്ള ഹോള്‍ പഞ്ചിലാണ് സെല്‍ഫി ക്യാമറ നല്‍കിയിട്ടുള്ളത്. റെനോ 11 പ്രോയില്‍ 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉണ്ട്. റെനോ 11 ല്‍ എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും ലഭിക്കും.മൂന്ന് ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ട് ഫോണുകളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്. ഓപ്പോ റെനോ 11 പ്രോയില്‍ 50 എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സര്‍, ഒഐഎസ് സംവിധാനം, 32 എംപി സോണി ഐഎംഎക്സ് 709 ആര്‍ജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്സ് 355 അള്‍ട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്.

 

 

 

 

ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി ഫോണുകള്‍
ഇനി ഇന്ത്യന്‍ വിപണിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *