മണിപ്പൂരില്‍ അതിര്‍ത്തി വനമേഖലകളില്‍ കുക്കികളും മെയ്തികളും തമ്മില്‍ സംഘര്‍ഷം രൂക്ഷം.ഇരു വിഭാഗങ്ങളിലേയും സായുധ സംഘങ്ങള്‍ തമ്മിലാണ് വെടിവെയ്പ് നടത്തിയത്.
കൂടാതെ മണിപ്പൂരിലെ മൊറെയില്‍ സുരക്ഷാ സേനക്ക് നേരെയും അക്രമികള്‍ വെടിവെച്ചു. ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബേറുണ്ടായെന്നും പറയപ്പെടുന്നു. അസംറൈഫിള്സും മണിപ്പൂര്‍ സപോലീസും ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമങ്ങള്‍ക്ക് പിന്നില്‍ കുക്കി സായുധ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി ബരോന്സിങ് ആരോപിച്ചു.