ഉത്തര്‍പ്രദേശ്: കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തണുപ്പകറ്റാന്‍ രാത്രി കല്‍ക്കരി കത്തിച്ച് ഉറങ്ങാന്‍ കിടന്നതാണ് കുടുംബാംഗങ്ങള്‍.തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചൊവ്വാഴ്ചയായിട്ടും കാണാതായതോടെയാണ് അയല്‍ക്കാര്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിലും മുതിര്‍ന്നവരെ ഗുരുതരാവസ്ഥയിലും കണ്ടത്. റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്. മരിച്ചതില്‍ 3 പേര്‍ ഇയാളുടെ മക്കളും രണഅടു പേര്‍ ബന്ധുവിന്റെ മക്കളുമാണ്. റിയാസിന്റെ ഭാര്യയും സഹോദരനുമാണ് ചികിത്സയിലുള്ളത്.
കല്‍ക്കരിക്കത്തിക്കുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് വാതകങ്ങള്‍ അന്തരീക്ഷവായുവുമായി കലരും. എന്നാല്‍ അടച്ചിട്ട മുറിയില്‍ വായു സഞ്ചാരമില്ലാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.