കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകന്‍ വിനു (69) അന്തരിച്ചു. ്‌സുഖത്തെ തുടര്‍ന്ന് കായമ്പത്തൂരില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്‌വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം.കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്ക്ക് മാറ്റി സംവിധാനം ചെയ്തു. ‘ഒച്ച്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ’യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.