ഇവി സ്ത്രീകളുടെ പേരിലെടുത്താല്‍ ലാഭമുണ്ടാക്കി തരും, എങ്ങനെയെന്നല്ലേ…അറിയാം

ഇവി സ്ത്രീകളുടെ പേരിലെടുത്താല്‍ ലാഭമുണ്ടാക്കി തരും, എങ്ങനെയെന്നല്ലേ…അറിയാം

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പേ അവതരിപ്പിച്ചത്. ഈ പദ്ധതിയുടെ മൂന്നാം ഘട്ടം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. സ്ത്രീകള്‍ക്ക് വന്‍നേട്ടമാകാന്‍ പോകുന്ന പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.

സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങളും ഇന്‍സെന്റീവുകളും ലഭിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ ഇിക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നു. പൊതുജനങ്ങള്‍ക്ക് മാത്രമല്ല വാഹന നിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്. ഫെയിം II പദ്ധതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2019 ഏപ്രില്‍ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ ഫെയിം II സബ്‌സിഡി പദ്ധതി അവതരിപ്പിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഫോര്‍വീലറുകള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കി വരുന്നു. എന്നാല്‍ ഫെയിം കക പദ്ധതി 2024 മാര്‍ച്ച് 31-ന് അവസാനിക്കാന്‍ പോകുകയാണ്. ഇതിന്റെ തുടര്‍ച്ചയായി അടുത്ത സാമ്പത്തിക വര്‍ഷം ഫെയിം കകക പദ്ധതി കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുകയാണ്. 2024-25 സാമ്പത്തിക വര്‍ഷം നിലവില്‍ വരാന്‍ സാധ്യതയുള്ള പദ്ധതിക്കായി 26,400 കോടി വകയിരുത്താനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ സബ്സിഡികള്‍ ഘട്ടം ഘട്ടമായി നല്‍കിയതിനാല്‍ ഫെയിം സ്‌കീമിന് മൂന്നാം ഘട്ടം വേണമോയെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് ചോദിക്കുന്നത്. എന്നാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് ജനങ്ങള്‍ മാറണമെങ്കില്‍ സബ്സിഡി നല്‍കുന്നത് തുടരണെമന്നാണ് ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് പറയുന്നത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കാണ്. അതുകൊണ്ട് ഇലക്ട്രിക് ടൂവീലറുകള്‍ക്ക് 8,158 കോടി വകയിരുത്താനാണ് ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് 4,100 കോടിയും ഫോര്‍ വീലറുകള്‍ക്ക് 1800 കോടിയും ഇലക്ട്രിക് ബസുകള്‍ക്ക് 9,600 കോടി രൂപയുമാണ് അനുവദിച്ചേക്കുക. ഇത്തവണ ഫെയിം കകക പദ്ധതിക്ക് കീഴില്‍ ആദ്യമായി ഇലക്ട്രിക് ട്രാക്ടറുകളെയും ഹൈബ്രിഡ് വാഹനങ്ങളും ഉള്‍പ്പെടുത്തിയേക്കും. ഇവക്കായി 300 കോടി രൂപ മാറ്റിവെക്കാനാണ് ഉദ്ദേശിക്കുന്നത്. ഫെയിം കകക നിലവില്‍ വന്നാല്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഘട്ടംഘട്ടമായി കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ആദ്യ വര്‍ഷം ഒരു കിലോവാട്ട് ബാറ്ററിക്ക് 15,000 രൂപയും അടുത്ത വര്‍ഷം 7,500 രൂപയും തൊട്ടടുത്ത രണ്ട് വര്‍ഷത്തേക്ക് 3000, 1500 രൂപയായി സബ്സിഡി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ത്രീ വീലര്‍, ഫോര്‍ വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇതേ രീതി പിന്തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത് രാജ്യത്തെ സ്ത്രീകള്‍ക്കാണ്. സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരു ഇലക്ട്രിക് വാഹനത്തിനും 10 ശതമാനം അധിക സബ്‌സിഡി നല്‍കാന്‍ നിര്‍ദേശമുണ്ട്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സബ്‌സിഡിക്കൊപ്പം സാങ്കേതിക വികസനത്തിനും ട്രയല്‍ റണ്‍ ജോലികള്‍ക്കുമായി ഈ പദ്ധതിയില്‍ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം നോക്കുന്നു. ഫെയിം പദ്ധതി ദീര്‍ഘിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.

 

 

ഇവി സ്ത്രീകളുടെ പേരിലെടുത്താല്‍ ലാഭമുണ്ടാക്കി തരും, എങ്ങനെയെന്നല്ലേ…അറിയാം

Share

Leave a Reply

Your email address will not be published. Required fields are marked *