സദയം ബോചെ അവാര്‍ഡിന് അപേക്ഷിക്കാം

സദയം ബോചെ അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള 2023ലെ സദയം ചാരിറ്റബിള്‍ ട്രസ്റ്റ്-ബോചെ (ഡോ.ബോബി ചെമ്മണ്ണൂര്‍) അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് അവാര്‍ഡ്. ഫെബ്രുവരി 20നകം എന്‍ട്രികള്‍ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിള്‍ ട്രസ്റ്റ്, ബോചെ അവാര്‍ഡ് എന്‍ട്രി എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം സദയം ചാരിറ്റബിള്‍ ട്രസ്റ്റ്, സദയം നഗര്‍, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്, പിന്‍: 673571.

മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍:8078912984,97479 64450,9495 614255. അവാര്‍ഡ് ദാന ചടങ്ങില്‍ മുതിര്‍ന്ന അങ്കണവാടി വര്‍ക്കാര്‍മാരെ ആദരിക്കും.

പത്ര സമ്മേളനത്തില്‍ സര്‍വ്വദമനന്‍ കുന്ദമംഗലം, പി.ശിവപ്രസാദ്, ഉഭയേന്ദ്ര കുമാര്‍, നീനാഭായ് ടീച്ചര്‍ പങ്കെടുത്തു.

 

 

 

സദയം ബോചെ അവാര്‍ഡിന് അപേക്ഷിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *