അയോധ്യയില്‍ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. നിരവധി ശില്പങ്ഹളുടെ പട്ടികയില്‍ നിന്നാണ് ഏറ്റവും മികച്ച വിഗ്രഹം തിരഞ്ഞെടുത്തത്. മൈസുരു സ്വദേശിയായ വിഖ്യാത ശില്പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്.
അഞ്ചു വയസ് പ്രായമുള്ള ഉപനയനത്തിന് തൊട്ടു മുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്റെയും ശില്പങ്ങള് തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.
ക്ഷേത്ര പ്രതിഷ്ഠക്കുള്ള ശ്രീരാമ വിഗ്രഹം തിരഞ്ഞെടുത്തു