ചെക്ക് കേസില്‍ കര്‍ണാടക മന്ത്രി കുറ്റക്കാരന്‍ ; 6.96 കോടി രൂപ പിഴ

ചെക്ക് കേസില്‍ കര്‍ണാടക മന്ത്രി കുറ്റക്കാരന്‍ ; 6.96 കോടി രൂപ പിഴ

ബെംഗളൂരു: ചെക്ക് കേസില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കുറ്റവാളിയെന്ന് തെളിഞ്ഞതിനാല്‍ പിഴ ശിക്ഷ വിധിച്ച് കോടതി. 6.96 കോടി രൂപ പിഴ അടയ്ക്കുകയോ, അല്ലെങ്കില്‍ ആറുമാസം വെറും തടവ് അനുഭവിക്കുകയോ വേണമെന്നാണ് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി ഉത്തരവിട്ടു.

മന്ത്രി ഡയറക്ടര്‍ സ്ഥാനത്തുള്ള ആകാശ് ഓഡിയോവിഡിയോ പ്രൈവറ്റ് ലിമിറ്റഡിനെതിരെ രാജേഷ് എക്സ്പോര്‍ട്‌സ് നല്‍കിയ ചെക്ക് കേസിലാണ് നടപടി. 2011ലാണ് കേസിനാസ്പദമായ സംഭവം. നിരവധി തവണ പണം അടയ്ക്കാമെന്ന് സമ്മതിച്ചിട്ടും മധു ബംഗാരപ്പ കോടതി നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണെന്നും ബിജെപി ആവശ്യപ്പെട്ടു.

ചെക്ക് കേസിലെ കുറ്റവാളി വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കളങ്കമാണ്. ഇതു മനസ്സിലാക്കി മന്ത്രി രാജിവയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആവശ്യപ്പെട്ടു.

 

 

 

 

ചെക്ക് കേസില്‍ കര്‍ണാടക മന്ത്രി കുറ്റക്കാരന്‍ ; 6.96 കോടി രൂപ പിഴ

Share

Leave a Reply

Your email address will not be published. Required fields are marked *