കോഴിക്കോട്: ജാനു കുനിച്ചെക്കന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ (ജെ.കെ.ട്രസ്റ്റ്) 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ.ബൈജുനാഥ് നിര്‍വഹിച്ചു. പുത്തൂര്‍ സിന്ധു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ ജെ.കെ.ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ടി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
എ.കെ.ബി.നായര്‍, ഫാദര്‍ ആല്‍ഫ്രഡ് വി.സി, സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ എന്നിവരെ ആദരിച്ചു. മതസൗഹാര്‍ദ്ദ രംഗത്തെ സേവനം മുന്‍ നിര്‍ത്തിയാണ് ഇവരെ ആദരിച്ചത്.
ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വി.പി.മനോജ്, ഇ.പി.സഫീന, പുത്തൂര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനോജ്, ടി.പി.വിജയന്‍, എന്‍.ബേബി രാജന്‍, കെ.ബാലന്‍ നായര്‍, രാജന്‍ പുഴവക്കത്ത് എന്നിവര്‍ സംസാരിച്ചു.