ഡോ.പി.എ.ലളിത അവാര്‍ഡ് മനസ്സലിവില്‍ മികച്ച ഡോക്ടര്‍ക്ക്

ഡോ.പി.എ.ലളിത അവാര്‍ഡ് മനസ്സലിവില്‍ മികച്ച ഡോക്ടര്‍ക്ക്

കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ.പി.എ.ലളിതയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ മനസ്സലിവില്‍ മികച്ച ഡോക്ടര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്നാം തവണ മികച്ച വനിതാ സംരംഭകയ്ക്കും രണ്ടാം തവണ ഡോക്ടര്‍മാരിലെ മികച്ച എഴുത്തുകാര്‍ക്കുമായിരുന്നു പുരസ്‌കാരം നല്‍കിയിരുന്നത്.

ചികിത്സയിലെ മികവിനൊപ്പം രോഗികളോടുള്ള കരുണാര്‍ദ്രമായ പെരുമാറ്റവും പരിഗണിച്ചാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക. അര്‍ഹത ബോധ്യമാകുന്ന കുറിപ്പോടെയാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്.
അനുഭവസ്ഥരായ രോഗികള്‍ക്കോ നാട്ടുകാര്‍ക്കോ ആശുപത്രി അധികാരികള്‍ക്കോ സംഘടനകള്‍ക്കോ ഡോക്ടര്‍ക്ക് നേരിട്ടു തന്നെയോ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട മേല്‍വിലാസം; ഡോ.പി.എ.ലളിത പുരസ്‌കാര സമിതി, മലബാര്‍ ഹോസ്പിറ്റല്‍സ്, എരഞ്ഞിപ്പാലം. അവസാന തിയതി: 2024 ഫെബ്രുവരി 28.
കൂടുതല്‍ വിവരങ്ങള്‍ക്ക് 95440 63336.

വാര്‍ത്താസമ്മേളനത്തില്‍ ഡോ.മിലി മണി, എ.സജീവന്‍, അജയന്‍.കെ, ഡോ.കോളിന്‍ ജോസഫ് പങ്കെടുത്തു.

 

 

 

ഡോ.പി.എ.ലളിത അവാര്‍ഡ്
മനസ്സലിവില്‍ മികച്ച ഡോക്ടര്‍ക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *