സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ ജാഗ്രത പാലിക്കണം ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍

സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ ജാഗ്രത പാലിക്കണം ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍. ഭീകരാക്രമണമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ആരോപിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. തിരക്കേറിയ സ്ഥലങ്ങളില്‍ ഒരുകാരണവശാലും പോകരുതെന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംബസി വക്താവ് ഗയ് നീര്‍ വ്യക്തമാക്കി.

റെസ്റ്ററന്റുകളും ഹോട്ടലുകളും പബുകളുമുള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. ഇസ്രയേലി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനും സുരക്ഷിതമല്ലാത്ത പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

 

 

 

 

 

സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ജാഗ്രത പാലിക്കണം
ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍

Share

Leave a Reply

Your email address will not be published. Required fields are marked *