മണാശ്ശേരിയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ആരംഭിക്കണം; നവോദയ സ്വയം സഹായ സംഘം

മണാശ്ശേരിയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ആരംഭിക്കണം; നവോദയ സ്വയം സഹായ സംഘം

മുക്കം: നഗര സഭയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രധാന പ്രദേശമായ മണാശ്ശേരി ടൗണിനോട് ചേര്‍ന്നു് അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ അനുവദിക്കണമെന്ന് നവോദയ സ്വയം സഹായ സംഘം. മാവിന്‍ ചുവട്, മണാശ്ശേരി വാര്‍ഷിക യോഗത്തില്‍ ആവശ്യപ്പെടുകയും, ഇക്കാര്യത്തിന്‍ ബന്ധപ്പട്ട അധികാരികള്‍ക്ക് നിവേദനം നല്കാനും തീരുമാനിച്ചു. സംഘത്തിന്റെ12-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം സംഘം പ്രസിഡണ്ട് അജിത് കുമാര്‍, താന്നിക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ രഘുനാഥന്‍, താന്നിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം സെക്രട്ടറി അനില്‍ കുമാര്‍, സര്‍ഗം, കരുണാകരന്‍ നായര്‍ ചേലത്തൂര്‍, ഗോപാലന്‍ പട്ടര്‍ ചോലയില്‍, ചന്ദ്രന്‍ പറപ്പങ്ങലത്ത്, പ്രഭാകരന്‍ അമ്പാടി, മനോജ് ഒടുങ്ങാട്ട്, രാജഗോപാലന്‍ ചേലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഘാംഗങ്ങളും, കുടുംബാഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

 

 

മണാശ്ശേരിയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍
ആരംഭിക്കണം; നവോദയ സ്വയം സഹായ സംഘം

 

Share

Leave a Reply

Your email address will not be published. Required fields are marked *