സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ന് അമിത് ഷാ പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധം തടയാനാണ് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പുകയാക്രമണത്തില്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ലോക്സഭാ സ്പീക്കര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

 

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *