തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു;മാസ്‌ക് നിര്‍ബന്ധമാക്കി ഇന്തോനേഷ്യയും സിംഗപ്പൂരും

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു;മാസ്‌ക് നിര്‍ബന്ധമാക്കി ഇന്തോനേഷ്യയും സിംഗപ്പൂരും

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും യാത്രയും ഉത്സവ സീസണും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാമെന്ന് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു.വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

 

 

 

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു;മാസ്‌ക് നിര്‍ബന്ധമാക്കി ഇന്തോനേഷ്യയും സിംഗപ്പൂരും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *