യു.എ.ഇയില്‍ പുതിയ റഡാര്‍ സംവിധാനം നിലവില്‍വന്നു, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

യു.എ.ഇയില്‍ പുതിയ റഡാര്‍ സംവിധാനം നിലവില്‍വന്നു, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

യുഎഇ: അബുദാബി- എമിറേറ്റില്‍ പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതായി അബുദാബി പൊലീസ് വാഹനമോടിക്കുന്നവരെ അറിയിച്ചു.
ട്രയാംഗിള്‍ ഇന്റര്‍സെക്ഷനു മുന്നില്‍ ഓവര്‍ടേക്ക് ചെയ്യുകയും വാഹനങ്ങള്‍ക്ക് മുന്നിലൂടെ മനപ്പൂര്‍വം റോഡില്‍ പ്രവേശിക്കുകയും ചെയ്യുന്നവരെ ഈ ഓട്ടോമാറ്റിക് സിസ്റ്റം നിരീക്ഷിക്കുന്നു.

EXIT-I റഡാര്‍ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം, വാഹനമോടിക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് താമസക്കാരെ അറിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു. വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും അംഗീകൃത സ്ഥലങ്ങളില്‍നിന്ന് പ്രവേശിക്കുന്നതിനുള്ള അവബോധം വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ക്യാമറകള്‍ നിയമലംഘനങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല, ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

 

യു.എ.ഇയില്‍ പുതിയ റഡാര്‍ സംവിധാനം നിലവില്‍വന്നു, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

Share

Leave a Reply

Your email address will not be published. Required fields are marked *