സാംസങ് മൊബൈല്‍ ഫോണുകാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി സര്‍ക്കാര്‍

സാംസങ് മൊബൈല്‍ ഫോണുകാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി സര്‍ക്കാര്‍

സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഗാലക്സി എസ്23 അടക്കം സാംസങ് ഫോണുകളില്‍ ഗുരുതര ഋ9സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സുപ്രധാന വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാനും, ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കും വിധം ഫോണുകളിലേക്ക് നുഴഞ്ഞുകയറാന്‍ തങ്ങള്‍ കണ്ടെത്തിയ പ്രശ്നങ്ങളിലൂടെ സാധിക്കുമെന്ന് സേര്‍ട്ട്-ഇന്‍ ഗവേഷകര്‍ പറയുന്നു.

സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് (knox), ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍, എആര്‍ ഇമോജി ആപ്പിലെ ഓതറൈസേഷന്‍ പ്രക്രിയ, സ്മാര്‍ട് ക്ലിപ്പ് ആപ്പ് തുടങ്ങി ഫോണുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്‍ഡ്രോയിഡ് 11,12,13,14 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട് എന്നതിനാല്‍ സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്സി എസ്23 സീരിസ്, ഗാലക്സി ഫ്ളിപ്പ് 5, ഗാലക്സി ഫോള്‍ഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളെല്ലാം അതില്‍ പെടും.

ഫോണുകളെ സംരക്ഷിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

പെട്ടെന്ന് തന്നെ സുരക്ഷാ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്ഡേറ്റ് ലഭിക്കുന്നതുവരെ അപരിചതമായ വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക
ഫോണിലെ ആപ്പുകളെല്ലാം അപ്ഡേറ്റ് ചെയ്യുക
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അംഗീകൃത ആപ്പ്സ്റ്റോറുകള്‍ മാത്രം ഉപയോഗിക്കുക.
ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക.

 

 

 

 

 

സാംസങ് മൊബൈല്‍ ഫോണുകാര്‍ക്ക്
സുരക്ഷാ മുന്നറിയിപ്പുമായി സര്‍ക്കാര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *