കോഴിക്കോട്: ഏറ്റവും വേഗത്തില്‍ ഏറ്റവും വലിയ മണല്‍ ശില്‍പം നിര്‍മ്മിച്ചതിനുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് ശില്‍പിയും ചിത്രകാരനുമായ ഗുരുകുലം ബാബുവിന് ലഭിച്ചു. ബാഡ്ജും സര്‍ട്ടിഫിക്കറ്റും പി.കെ.ഗോപിയും ഡോ.ഖദീജാ മുംതാസും, ഗിന്നസ് സത്താറും ചേര്‍ന്ന് എം.എ.ജോണ്‍സന്റെ അധ്യക്ഷതയില്‍ കൈമാറി.
ഭരണാഘടനാ ദിനത്തില്‍ മതസൗഹാര്‍ദ്ദം പ്രമേയമാക്കി 1140 സ്‌ക്വയര്‍ ഫീറ്റിലുള്ള മണല്‍ ശില്‍പം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് നിര്‍മ്മിച്ചതിനാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ ലോങ്ങസ്റ്റ് സാന്റ് സ്‌കള്‍പ്ചര്‍ കാറ്റഗറിയുടെ ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് സംസ്ഥാന പ്രസിഡണ്ടും, റ്റി.ആര്‍.ബി.അജുഡി കേറ്ററുമായ ഗിന്നസ് സത്താര്‍ ആദൂര്‍ റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. ഡോ.വിന്നര്‍ ഷെരീഫ് ജൂറി അംഗമായി എത്തിച്ചേര്‍ന്നു.