‘മസിലുണ്ടെന്നേയുള്ളൂ, ഒരു മണ്ടന്‍ കോമാളിയാണ് ‘  ഭീമന്‍ രഘുവിനെക്കുറിച്ച് രഞ്ജിത്ത്

‘മസിലുണ്ടെന്നേയുള്ളൂ, ഒരു മണ്ടന്‍ കോമാളിയാണ് ‘ ഭീമന്‍ രഘുവിനെക്കുറിച്ച് രഞ്ജിത്ത്

തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു ഒരു മണ്ടനാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റുനിന്നു കേട്ടതിനെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

മസിലുണ്ടെന്നേ ഉള്ളൂ. സിനിമയിലെ കോമാളിയാണ്. പതിനഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴും അയാള്‍ എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് അദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു: ‘രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താന്‍ എനിക്കാകില്ലെന്ന്.’ ‘ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസിലായില്ല’ എന്നായി രഘു. സുഹൃത്തു പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ എന്ന്. അതാണ് അയാള്‍ മണ്ടനാണെന്ന് പറയാന്‍ കാരണം’ .

‘മസിലുണ്ടെന്നേയുള്ളൂ, ഒരു മണ്ടന്‍ കോമാളിയാണ് ‘ ഭീമന്‍ രഘുവിനെക്കുറിച്ച് രഞ്ജിത്ത്

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/B799HsAhczQ15ySVhXDFM

Share

Leave a Reply

Your email address will not be published. Required fields are marked *