ലോക്സഭയില്‍നിന്ന് പുറത്താക്കിയ നടപടി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു

ലോക്സഭയില്‍നിന്ന് പുറത്താക്കിയ നടപടി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തിങ്കളാഴ്ചയാണ് മഹുവ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മഹുവയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.ബി.ഐ ആന്വേഷണവും ആരംഭിച്ചിരുന്നു.

ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനായി മഹുവയുടെ ലോഗിന്‍ ഐ.ഡി.യും പാസ്വേര്‍ഡും ദര്‍ശന് നല്‍കിയെന്നും ആരോപണമുന്നയിച്ചിരുന്നു. സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയും പരാതി അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിുകയും ചെയ്തു.. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്.

മഹുവ മൊയ്ത്രയുടെ പെരുമാറ്റം എം.പിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ സഭ അംഗീകരിക്കുന്നുവെന്നും അതുകൊണ്ട് അവര്‍ എം.പിയായി തുടരുന്നത് ഉചിതമല്ലെന്നുമായിരുന്നു മഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല.

മമത ബാനര്‍ജി ഇതിനെ ശക്തമായി എതിര്‍ത്തു.മഹുവയെ പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നും മമത ബാനര്‍ജി പ്രതികരിച്ചു. ഭരണകക്ഷിയെ നിരന്തരം വിമര്‍ശിച്ചിരുന്ന മഹുവയെ പുറത്താക്കാന്‍ ബി.ജെ.പി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇത് തിരഞ്ഞെടുപ്പില്‍ മഹുവയെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.. പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 49-കാരിയായ മഹുവ. ബി.ജെ.പിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് മഹുവ ലോക്‌സഭയിലെത്തിയത്.

 

 

 

 

 

Mahua Moitra approached the Supreme Court against the expulsion from the Lok Sabha

Share

Leave a Reply

Your email address will not be published. Required fields are marked *