ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്; കശ്മീര്‍ വിധി വരുന്നതിന് മുന്‍പുള്ള കപില്‍ സിബലിന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു

ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്; കശ്മീര്‍ വിധി വരുന്നതിന് മുന്‍പുള്ള കപില്‍ സിബലിന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വരുന്നതിന് തൊട്ടുമുമ്പുള്ള കപില്‍ സിബലിന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു. ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത് കപില്‍ സിബല്‍ ആയിരുന്നു.

”ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്. കാരണം, തലമുറകള്‍ക്ക് അറിയാന്‍ സുഖകരമല്ലാത്ത വസ്തുതകള്‍ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവര്‍ത്തനങ്ങളുടെ ശരിയും തെറ്റും വരും വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികര്‍ത്താവ്”-കപില്‍ സിബല്‍ എക്സില്‍ കുറിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു. കശ്മീരിന് പ്രത്യേകപദവി ആവശ്യപ്പെടാനാവില്ല. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് താല്‍ക്കാലിക വ്യവസ്ഥയാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

കപില്‍ സിബലിനെ കൂടാതെ ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍, സഫര്‍ഷാ എന്നിവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരീഷ് സാര്‍വേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവര്‍ ഹാജരായി.

 

ചില പോരാട്ടങ്ങള്‍ പരാജയപ്പെടാന്‍ വേണ്ടിയുള്ളതാണ്; കശ്മീര്‍ വിധി വരുന്നതിന് മുന്‍പുള്ള കപില്‍ സിബലിന്റെ ട്വീറ്റ് ചര്‍ച്ചയാവുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *