ചെലവൂര്‍ വേണുവിനെ ആദരിച്ചു

ചെലവൂര്‍ വേണുവിനെ ആദരിച്ചു

കോഴിക്കോട് : വിദ്യാര്‍ത്ഥി, യുവജന സംഘടന നേതാവായും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ മുന്‍പന്തിയില്‍ നിന്ന് പോരാടിയ ദേശ, വിദേശ സിനിമകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി, മലയാള സിനിമ ചരിത്ര ഇതി വൃത്തത്തില്‍ സമാന്താര സിനിമയിലൂടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ചെലവൂര്‍ വേണുവിനെ കേരള ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് മനുഷ്യാവകാശ ദിനത്തില്‍ ആദരിച്ചു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് പൊന്നാട അണിയിച്ചു ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന പ്രസിഡണ്ട് അഡ്വ.എ.കെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍. സുനില്‍ സിംഗ് ആമുഖ പ്രഭാഷണം നടത്തി. മൂസ പന്തീരങ്കാവ്,നിയതി ശ്രീകുമാര്‍, പി.എം.കരുണാകരന്‍,കെ.സന്തോഷ് കുമാര്‍, എം.എസ് മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

ചെലവൂര്‍ വേണുവിനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *