കോഴിക്കോട്: എം.സിഎച്ച് സുരക്ഷ ട്രസ്റ്റ് സംസ്ഥാന കമ്മിറ്റി മനുഷ്യാവകാശ ദിനാചരണവും, തെരുവിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണ വിതരണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും ചെറുക്കാന്‍ ആധുനിക സമൂഹം തയ്യാറാകണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സക്കരിയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.മൊയ്തീന്‍കോയ, കെ.എന്‍.അനില്‍കുമാര്‍, ഒ.പത്മനാഭന്‍, പി.എ.മൊയ്തുട്ടി ഹാജി, സുബൈര്‍ ആയങ്കി, കെ.പി.അബ്ദുല്‍ ലത്തീഫ്, ടി.വി.എം.റിയാസ്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.മൂസക്കോയ സ്വാഗതവും, മജീദ് വയനാട് നന്ദിയും പറഞ്ഞു.