മഹാത്മാ പുരസ്‌കാരം എം വി കുഞ്ഞാമുവിന്

മഹാത്മാ പുരസ്‌കാരം എം വി കുഞ്ഞാമുവിന്

ലണ്ടന്‍ :അച്ചിവേഴ്സ് വേള്‍ഡ് ആന്‍ഡ് ഗ്ലോബല്‍ ഇന്ത്യന്‍ ഓര്‍ഗാനസേഷന്റെ രാജ്യാന്തര മഹാത്മാ പുരസ്‌കാരം എം വി കെ അസോസിയേറ്റ്‌സ് ചെയര്‍മാന്‍ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു, ലണ്ടന്‍ പാര്‍ലിമെന്റ് ഹൗസില്‍ നടന്ന അച്ചിവേഴ്സ് വേള്‍ഡിന്റെ യൂറോ എഷ്യന്‍ ബിസിനസ് സമ്മിറ്റില്‍ ആണ് പുരസ്‌കാരം സമാനിച്ചത്.
ബ്രിട്ടന്‍ പാര്‍ലിമെന്റ് മെമ്പര്‍ പി വിരേന്ദ്ര ശര്‍മ, എച്. ഇ നിമിഷ മാധവ, (ഹൈ കമ്മിഷനര്‍ ഉഗാണ്ട ടു യൂ കെ ആന്‍ഡ് എയര്‍ലന്‍ഡ് )തോമസ് ചാഴി കാടന്‍ (എം പി ഓഫ് ലോകസഭ, ഇന്ത്യ )ലോക് നാഥ് മിഷ്‌റ (എം ഡി ആന്‍ഡ് സി ഇ ഒ ഐ സി ഐ സി ഐ ബാങ്ക് യൂ കെ പി എല്‍ സി )എന്നി പ്രമുഖരില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങി,

കേരളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിനു അര്‍ഹനായ ഏക മലയാളിയാണ് എം വി കുഞ്ഞാമു. സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം ലഭിച്ചത്. നിര്‍മാണ മേഖലയില്‍ 43 വര്‍ഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി യായ എം വി കുഞ്ഞാമുവിനുള്ളത്.

ഇന്ത്യയില്‍ ഉടനീളം നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എം.വി.കെ അസോസിയേറ്റ്‌സിന്റെ തലവന്‍ ആയ എം വി കുഞ്ഞാമു മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ ആര്‍ നാരായണാനില്‍ നിന്നും, റഷ്യന്‍ സിറ്റി മന്ത്രി ചെറിയൊമിനില്‍ നിന്നും, മുന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായ, പി എം സയ്യിദ്, ചൗധരി ദേശായി, കേരള മുഖ്യ മന്ത്രി മാരായ ഇ. കെ. നായനാര്‍,ശ്രീ :ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരില്‍ നിന്ന് പുരസ്‌ക്കാരങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
യു എസ്, യു കെ, മോസ്‌കോ ഉള്‍പ്പടെ അറുപതില്‍ പരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച എം വി കുഞ്ഞാമു ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍വഹിച്ചു വരുന്നു

 

 

 

 

മഹാത്മാ പുരസ്‌കാരം എം വി കുഞ്ഞാമുവിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *