കൂട്ടാലിട: വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ ഓണ്‍ലൈന്‍ ആയി ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. രണ്ടു ദിവസം മുന്‍പ് ജില്ലയില്‍ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കോട്ടൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തുന്നതിനിടയില്‍ ആണ് പ്രധാന മന്ത്രിയുടെ ഓണ്‍ലൈന്‍ സംവാദം നടന്നത്.
കൂട്ടാലിടയില്‍ നടന്ന പൊതുസമ്മേളനം കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എച്. സുരേഷ് ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് റീജ്യണല്‍ ഹെഡ് ടോം വര്‍ഗീസ്, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ സുരേഷ് ബാബു ആര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ ടി. എം തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച സമ്മിശ്ര കര്‍ഷകന്‍ ആയ വിജയനെ ചടങ്ങില്‍ ആദരിച്ചു.
വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് കൂരാചുണ്ടിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര എത്തി. കാര്‍ഷിക വളപ്രയോഗത്തിന് ഡ്രോണുകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര ജനക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് കടന്നുപോകുന്ന യാത്ര ജനുവരി 10 വരെ നീണ്ടുനില്‍ക്കും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡ്, കൃഷി വിഗ്യാന്‍ കേന്ദ്ര, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വികസിത് ഭാരത് സങ്കല്‍പ് യാത്ര ജനങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി