വാട്സാപ്പില്‍ ചാറ്റുകള്‍ക്ക് പുതിയ ‘സീക്രട്ട് കോഡ് ഫീച്ചര്‍

വാട്സാപ്പില്‍ ചാറ്റുകള്‍ക്ക് പുതിയ ‘സീക്രട്ട് കോഡ് ഫീച്ചര്‍

വാട്സാപ്പിലെ ചാറ്റുകള്‍ക്ക് പുതിയ സീക്രട്ട് കോഡ് സംവിധാനം അവതരിപ്പിച്ച് വാട്സാപ്പ്. ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഇതോടെ ചാറ്റുകള്‍ക്ക് പ്രത്യേകം രഹസ്യ പാസ് വേഡ് സെറ്റ് ചെയ്യാന്‍ സാധിക്കും.

വാട്‌സാപ്പിന്റെ പ്രധാന ഫീച്ചറുകളിലൊന്നായ ഇത് സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്ന ചാറ്റുകള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ മറച്ചുവെക്കുന്നതിന് സഹായിക്കുന്നു.

നിലവില്‍ ഫോണിന്റെ പിന്‍ നമ്പര്‍, പാസ്‌കോഡ്, ഫിംഗര്‍പ്രിന്റ്, ഫേസ് എന്നിവ ഉപയോഗിച്ചാണ് ലോക്ക് ചെയ്ത ചാറ്റുകള്‍ സുരക്ഷിതമാക്കുന്നത്. ലോക്ക് ചെയ്യുന്ന ചാറ്റുകള്‍ പ്രത്യേകം ലിസ്റ്റിലേക്ക് മാറ്റും. ഈ ലിസ്റ്റ് തുറക്കണമെങ്കില്‍ പ്രധാന ചാറ്റ് ലിസ്റ്റ് വിന്‍ഡോയില്‍ താഴേക്ക് സൈ്വപ്പ് ചെയ്യണം. ഫോണിലെ പാസ് വേഡ്, ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി എന്നിവയില്‍ ഏതെങ്കിലും നല്‍കിയാലാണ് ലോക്ക് ചെയ്ത ചാറ്റുകള്‍ കാണുക.

സീക്രട്ട് കോഡ് സെറ്റ് ചെയ്യുന്ന രീതി
ലോക്ക് ചെയ്ത ചാറ്റുകളുടെ പട്ടിക തുറക്കുക, ശേഷം മുകളിലെ ത്രീ ഡോട്ട് മെനു വില്‍ ടാപ്പ് ചെയ്യുക,chatlock settingsതിരഞ്ഞെടുക്കുക, Hide Locked chats ടോഗിള്‍ ബട്ടണ്‍ ഓണ്‍ ചെയ്യുക.

ശ്രദ്ധിക്കുക, എളുപ്പം ഓര്‍മിക്കാന്‍ സാധിക്കുന്ന സീക്രട്ട് കോഡുകള്‍ മാത്രം സെറ്റ് ചെയ്യുക

സീക്രട്ട് കോഡ് സെറ്റ് ചെയ്യുന്നതോടെ മുകളിലെ സെര്‍ച്ച് ബാറില്‍ സീക്രട്ട് കോഡ് നല്‍കിയാല്‍ മാത്രമേ ലോക്ക് ചെയ്ത ചാറ്റുകള്‍ കാണുകയുള്ളൂ. ആപ്പില്‍ നിന്ന് പുറത്ത് പോയാല്‍ അവ വീണ്ടും ഹൈഡ് ചെയ്യപ്പെടും. സീക്രട്ട് കോഡ് ആവശ്യമില്ലെങ്കില്‍ അത് വേണ്ടെന്ന് വെക്കാനും ഉപഭോരക്താവിന് സാധിക്കും. Hide locked chatല്‍ ഡിസേബിള്‍ ചെയ്താല്‍ മതി.

വരും നാളുകളില്‍ ആളുകള്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

 

 

 

വാട്സാപ്പില്‍ ചാറ്റുകള്‍ക്ക് പുതിയ ‘സീക്രട്ട് കോഡ് ഫീച്ചര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *