കെ.മധുവിനും അനില്‍ മംഗലത്തിനും ഭാസി പങ്ങിലിനും എഎംഎംഒഐ അവാര്‍ഡ്

കെ.മധുവിനും അനില്‍ മംഗലത്തിനും ഭാസി പങ്ങിലിനും എഎംഎംഒഐ അവാര്‍ഡ്

കോഴിക്കോട്: ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കെ.മധു, മലയാള മനോരമ ആരോഗ്യം ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോ-ഓഡിനേറ്റര്‍ അനില്‍ മംഗലത്ത്,,കേരള കൗമുദി തൃശൂര്‍ ബ്യൂറോ ചീഫ് ഭാസി പാങ്ങില്‍ എന്നിവര്‍ അര്‍ഹരായി. ആയുര്‍വേദ-ഔഷധ രംഗത്തെ പരിപോഷിപ്പിക്കുന്ന വാര്‍ത്തകള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് ദാനം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.ഇ.ടി നീലകണ്ഠന്‍ മൂസ്സ്, ഡോ.ഡി.രാമനാഥന്‍, ഡോ.വി.ജി.ഉദയകുമാര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *