ഗുരുശക്തി പുരസ്‌കാരവും പാട്ടും വരയും 28ന്

ഗുരുശക്തി പുരസ്‌കാരവും പാട്ടും വരയും 28ന്

കോഴിക്കോട്: ഗുരുകുലം ആര്‍ട്ട് വില്ലേജ് സംഘടിപ്പിക്കുന്ന ഗുരുശക്തി പുരസ്‌കാര വിതരണവും, പാട്ടും വരയും 28ന് (ചൊവ്വ) വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാതാരവും ആര്‍ക്കിടെക്ടുമായ ഷിബിന്‍രാജ് ഉപഹാര സമര്‍പ്പണവും, പോള്‍ കല്ലാനോട് മുഖ്യ പ്രഭാഷണവും നടത്തും. തല്‍സമയ വരയും പ്രശസ്തി പത്രവും ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തു പറമ്പും, ഗാനാലാപനം ആര്‍.ജയന്ത്കുമാറും നിര്‍വ്വഹിക്കും.

ഗുരുകുളം ട്രസ്റ്റിന്റെ ശക്തി പുരസ്‌കാരം സന്തോഷ് നിസ്വാര്‍ത്ഥ, ഷിജുരാജിന് സമ്മാനിക്കും. ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യന്‍ നീലിമയെ ചടങ്ങില്‍ ആദരിക്കും. പാട്ടും വരയിലും നാലുമണിമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ 80783 795 59.

വാര്‍ത്താസമ്മേളന്തതില്‍ ഗുരുകുലം ബാബു, റഷീദ് പൂനൂര്‍, പി.ഹാരിസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *