കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദൃശ്യ മാധ്യമ പുരസ്‌കാരം 25ന്(ശനി) വൈകിട്ട് 5.30ന് റിഥം ഇവന്റ് ഗലേറിയയില്‍ (പുത്തൂര്‍മഠം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതി ജസ്റ്റിസ് എന്‍.നാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍.എം.പി, എം.വി.ശ്രേയാംസ്‌കുമാര്‍, ഗോകുലം ഗോപാലന്‍, കെ.ഹിമ, എ.വി.അനൂപ്, ഡോ.ടി.വി.സുനീത എന്നിവര്‍ സംസാരിക്കും. സീരിയല്‍ അവാര്‍ഡുകള്‍ സിനിമാ താരങ്ങളായ ദിലീപ്, ജയസൂര്യ, ധ്യാന്‍ ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സംവിധായകന്‍ വി.എം.വിനു എന്നിവര്‍ സമ്മാനിക്കും. ജോണി ലൂക്കോസ്(ഐക്കണ്‍ ഓഫ് ദ ഇയര്‍) സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (സര്‍ഗ്ഗാത്മക പുരസ്‌കാരം), ഹാഷ്മി താജ്(മികച്ച വാര്‍ത്താഅവതാരകന്‍), മാതു സജി (മികച്ച വാര്‍ത്താ അവതാരിക), ടി.വി.പ്രസാദ് (മികച്ച റിപ്പോര്‍ട്ടര്‍), പ്രിയ എളവള്ളി മഠം(മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍-സ്ത്രീ), അഖില കൃഷ്ണന്‍ (മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി), ആര്‍.സുദര്‍ശന്‍ (മികച്ച ക്യാമറ മാന്‍), പി.വി.ജിജോ(മികച്ച വാര്‍ത്താറിപ്പോര്‍ട്ടര്‍, റെജി.ആര്‍.നായര്‍( മികച്ച വാര്‍ത്താ റിപ്പോര്‍ട്ടര്‍-സ്ത്രീ), കെ.വിശ്വജിത് (മികച്ച ഫോട്ടോഗ്രാഫര്‍) എന്നിവര്‍ മാധ്യമ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ആദിത്യന്‍ (മികച്ച
ഡയറക്ടര്‍), പ്രദീപ് പണിക്കര്‍ (മികച്ച സ്‌ക്രിപ്റ്റ് റൈറ്റര്‍),
അനുഗ്രഹ് ഗുണ(മികച്ച ക്യാമറാമാന്‍), അനൂപ് ജോണ്‍ (മികച്ച വിനോദ പരിപാടി), മൗന രാഗം(മികച്ച സീരിയല്‍), കിഷോര്‍ സത്യ( മികച്ച നടന്‍), മീര വാസുദേവ് (മികച്ച നടി), അനില്‍ മോഹന്‍(മികച്ച സഹനടന്‍), രക്ഷരാജ്(മികച്ച സഹനടി), യഥുകൃഷ്
ണന്‍(മികച്ച വില്ലന്‍).
വാര്‍ത്താ സമ്മേളനത്തില്‍ എ.കെ.പ്രശാന്ത്, രവീന്ദ്രന്‍ പൊയിലൂര്‍, വി.പി.സുകുമാരന്‍, അനിതാ പാലാരി, എം.കെ.ബൈജു, പ്രഭശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.