നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ ക്രമാതീതമായ വര്‍ധന മുന്നറിയിപ്പുമായി യുഎന്‍

നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ ക്രമാതീതമായ വര്‍ധന മുന്നറിയിപ്പുമായി യുഎന്‍

ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ വര്‍ദ്ധിച്ചത് ആഗോള താപനില കൂടുതലാകാന്‍ കാരണമായെന്ന് യു.എന്‍.റിപ്പേര്‍ട്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഇത് റെക്കോഡ് നിലയിലെത്തിയെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിലെ കാലാവസ്ഥാ നയങ്ങള്‍ പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.2022ല്‍ മാത്രം ആഗോളതലത്തില്‍ 5740 കോടി കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറന്തളപ്പെട്ടത്. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ യുഎന്‍ഇപിയുടെ (യുഎന്‍ എന്‍വിരോണ്‍മെന്റ് പ്രോഗ്രാം) വാര്‍ഷിക പതിപ്പായ എമിഷ്യന്‍ ഗ്യാപ്പാണ് വര്‍ദ്ധനവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്ന അമേരിക്കയിലെയും ചൈനയിലെയും താപനില 2022ല്‍ ഉയരുകയായിരുന്നു. പക്ഷേ യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ താരതമ്യേന പുറന്തള്ളല്‍ കുറവാണ്.

രാജ്യങ്ങള്‍ നിലവില്‍ സ്വീകരിച്ച എല്ലാ കാലാവസ്ഥ നടപടികളും നടപ്പിലാക്കിയാലും 2030ല്‍ ആഗോള ഉദ്വമനം കുറഞ്ഞത് 1900 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വിടവ് നികത്തുന്നതിനായി അടുത്ത വര്‍ഷം മുതല്‍ കുറഞ്ഞത് 8.7 ശതമാനമെങ്കിലും ആഗോള ഉദ്വമനം കുറയേണ്ടതുണ്ട്. താപനില കൂടുന്നതിനെതിരെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകരാഷ്ട്രങ്ങളില്‍ വന്ന പരാജയമാണ് ഇതിന് കാരണം.
2015ലെ പാരീസ് ഉടമ്പടിയില്‍ ആഗോള താപനില കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ എടുക്കുകയും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ നിര്‍ത്തുക എന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പാരീസ് ഉടമ്പടിയില്‍ ലക്ഷ്യമിട്ടവയൊന്നും കൈവരിക്കാനായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *