നമ്മളില്‍ പലരും ഒന്നിലധികം ബാങ്കുകളില്‍ അക്കൗണ്ടുള്ളവരാണ്.ഓരോ ആവശ്യങ്ങള്‍ക്ക് അതായത് സെവി്‌സിന് ഒരു ബാങ്ക്, സാലറിക്ക് ഒരുബാങ്ക് അങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് വിവിധ ബാങ്കിനെയാണ് ആശ്രയിക്കുന്നത്. ഈ ആവശ്യം കഴിയുമ്പോള്‍ നമ്മള്‍ ആ അക്കൗണ്ട് പലപ്പാഴും ക്ലോസ് ചെയ്യാറില്ല. തന്മൂലം മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള പിഴയുള്ളതിനാല്‍ അക്കൗണ്ടുകള്‍ വഴി കൈയ്യിലെ പണം നഷ്ടപ്പെടും.ചില ബാങ്കുകള്‍ നിശ്ചിത സമയത്തിനകം അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് ഉടമകളില്‍ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. മിക്ക ബാങ്കുകളും അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ക്ലോസ് ചെയ്യുന്നതിനാണ് പണം ഈടാക്കുന്നത്. ബാങ്കുകളുടെ നിബന്ധനകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ ഒരാള്‍ക്ക് എത്ര അക്കൗണ്ടും ഉപയോഗിക്കയും തുറക്കുകയും ചെയ്യുന്നത്‌ന് പരിധിയില്ല.
അക്കൗണ്ട് ക്ലോസ് ചെയ്യുന്ന രീതി
ഒരു ബാങ്കില്‍ സേവിങ്‌സ് ഉള്ള വ്യക്തി ആ ബാങ്ക് ശാഖയുടെ മാനേജര്‍ക്ക്, കാരണം കാണിച്ച് അപേക്ഷ നല്‍കാംഅക്കൗണ്ടുമായി ബന്ധപ്പെട്ട പാസ്ബുക്ക്, ചെക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയും മടക്കി നല്‍കണം.ബാങ്കില്‍ നിന്നും അക്കൗണ്ട് ക്ലോഷര്‍ ഫോം ലഭിക്കും. ഇതിലും അക്കൗണ്ട് അവസാനിപ്പിക്കാനുള്ള കാരണം കാണിച്ച ശേഷം ഒപ്പിട്ട് കൈമാറണം. ക്ലോഷര്‍ നടപടികള്‍ക്കായി ഉടമ നേരിട്ട് പോകണം. ക്ലോഷര്‍ ഫോം ബാങ്കിന്റെ ശാഖയിലും വെബ്‌സൈറ്റിലും ലഭ്യമാണ്.അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ ഇത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ സൂചിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കാം.അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുകയും ഭാവി റഫറന്‍സിനായി സാധ്യമായ എല്ലാ പ്രസ്താവനകളും ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇത് ഉപയോഗപ്രദമാകും.