ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാന്‍ പോയ 6 പൊലീസുകാര്‍ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ചു. ഇന്ന് രാവിലെ ചുരു ജില്ലയില്‍ ദേശീയപാത 58ലാണ് അപകടമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഖിന്‍വ്‌സര്‍ പൊലീസ് സ്റ്റേഷനിലെ ആറു പേരും മഹിള സ്റ്റേഷനിലെ ഒരാളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ജുന്‍ജുനുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.
രാമചന്ദ്ര, കുംഭറാം, തനറാം, ലക്ഷ്മണ്‍ സിങ്, സുരേഷ്, സുഖ്‌റാം എന്നിവരാണ് മരിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നെന്നു അധികൃതര്‍ പറഞ്ഞു.