‘വെള്ളരി പ്രാവ് ‘ ‘ഉറവ വറ്റിയ ചോലകള്‍ പുസ്തക പ്രകാശനം നാളെ

‘വെള്ളരി പ്രാവ് ‘ ‘ഉറവ വറ്റിയ ചോലകള്‍ പുസ്തക പ്രകാശനം നാളെ

മന്ദാരം പബ്ലിക്കേഷന്റെ ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍, എഡിറ്ററായുള്ള ‘വെള്ളരി പ്രാവ് ‘ ‘ഉറവ വറ്റിയ ചോലകള്‍’ എന്നീ കൃതികളുടെ പ്രകാശനവും ‘ലിറ്ററേച്ചര്‍ ഓഫ് ലൗ’ സന്ദേശ പ്രചരണവും സാഹിത്യ സംഗമവും നാളെ ഞായര്‍ രാവിലെ 10മണിക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും.

കവി എ ടി അബുബക്കറിന്റെ അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ പി എ മജീദ് എം എല്‍ എപുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കും.
‘ലിറ്ററേച്ചര്‍ ഓഫ് ലൗ ‘ എന്ന വിഷയത്തെ കുറിച്ച് മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവിയും സാഹിത്യവും സംസ്‌ക്കാരവും എന്ന വിഷയത്തെ കുറിച്ച് കവി ഫ്രെഡി പൗലോസും, സാഹിത്യവും ലഹരിയും എന്ന വിഷയത്തെ കുറിച്ച് കവയത്രി നഗീന നജീബും സംസാരിക്കും.
ലോക കേരളസഭ അംഗം പി കെ കബീര്‍ സലാല, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി എസ് ശ്യാംകുമാര്‍, അഡ്വ.അരവിന്ദാക്ഷന്‍ താനിക്കപ്പറമ്പില്‍, എഴുത്തുകാരന്‍ കോയ കെ ശ്രീകൃഷ്ണപുരം, കവികളായ എളവൂര്‍ വിജയന്‍, ശിവകുമാര്‍ ഹരിപ്പാട്, നരസിംഹപുരം ശിവദാസ്,
ഷെറീന കെ എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
എഴുത്തുകാരി പ്രിയ രഞ്ജിത്ത് തിരുവനന്തപുരം പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പുസ്തകവിതരണോദ്ഘാടനം ശ്രീദേവി ഫ്രെഡി നിര്‍വ്വഹിക്കും. ഡോ. ക്ലാരിസ് ടോമി സ്വാഗതവും സുഹ്‌റ ഗഫൂര്‍ നന്ദിയും പറയും.

മന്ദാരം ഡയറക്റ്റര്‍ റഷീദ് വെന്നിയൂര്‍, ചലച്ചിത്ര താരം രമാദേവി, കവി എ ടി അബുബക്കര്‍, ഫ്രെഡി പൗലോസ്, കവയത്രി സുമിയ കെ കെ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *