ബിസിനസ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആര്‍ ജി ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍

ബിസിനസ് ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആര്‍ ജി ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ ആര്‍ ജി ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍ ജേതാക്കളായി.മെര്‍മര്‍ ടൈറ്റാന്‍ ടീം അവസാനം വരെ പോരാടി.

സ്‌പോര്‍ട്‌സ് ലേഖകനും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദുര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ്‌ലെ മാന്‍ ഓഫ് ദി സീരിയസ് ആയി വി കെ ജാഷിദിനെയും, ഓരോ കളിയിലെ മാന്‍ ഓഫ് ദി മാച്ച് ആയി സന്നാഫ് പാലക്കണ്ടി, മെഹറൂഫ് മണലോടി, വി റഫീഖ്, ഹ്യൂമയോണ്‍ കള്ളിയത്ത്, ബെര്‍ഫിഖ് മണലോടി എന്നിവരെയും തിരഞ്ഞെടുത്തു.
ജേതാക്കളായ ആര്‍ജി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ സന്നാഫ് പാലക്കണ്ടി , ടി ബി സി പ്രസിഡന്റും മൈജി ഗ്രൂപ്പ് ചെയര്‍മാനുമായ എ കെ ഷാജിയില്‍ നിന്നും ട്രോഫി സ്വീകരിച്ചു.
ക്ലബ് സെക്രട്ടറി മെഹറൂഫ് മണലോടി, ട്രഷറര്‍ കെ വി സക്കീര്‍ ഹുസൈന്‍ ജോയിന്റ് സെക്രട്ടറി, ആര്‍. ജി. വിഷ്ണു, വൈസ് പ്രസിഡന്റ് ഹ്യൂമയൂണ്‍ കള്ളിയത്ത്, സ്‌പോര്‍ട്‌സ് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷഹീദ് ഷാജി, ഷമീം കാജ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *