ഡിസംബറിൽ ആറുദിവസം ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തില്‍ ആറ് ദിവസം ബാങ്ക് പണിമുടക്കും. ഡിസംബര്‍ നാലുമുതല്‍ 11വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഇബിഇഎ) അറിയിച്ചു. പൊതു-സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. ഈ ആറ് ദിവസവും ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.
നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളില്‍ പുറംകരാര്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.