ശ്രീ വാഗാഭടാനന്ദ ഗുരുദേവന്‍ സ്മാരക വായന ശാല 85-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

ശ്രീ വാഗാഭടാനന്ദ ഗുരുദേവന്‍ സ്മാരക വായന ശാല 85-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്:ശ്രീ വാഗാഭടാനന്ദ ഗുരുദേവന്‍ സ്മാരക വായനശാലയുടെ 85-ാം വാര്‍ഷികം 2024 ജനുവരി 7 മുതല്‍ ഡിസംബര്‍ 29ന് സമാപിക്കുന്ന രീതിയില്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് വിപിന്‍.പി.എസും സംഘാടക സമിതി ചെയര്‍മാന്‍ പി.എ.ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രമേശന്‍ പാലേരി, കമാല്‍ വരദൂര്‍, പി.ആര്‍.നാഥന്‍ രക്ഷാധികാരികളും, പി.എ.ജയചന്ദ്രന്‍ (ചെയര്‍മാന്‍), അഡ്വ.എ.വിശ്വനാഥന്‍, ടി.പി.വാസു, പി.എസ്.സ്മിത എന്നിവര്‍ വൈസ് ചെയര്‍മാരുമായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. 85-ാം വാര്‍ഷികത്തിന്റെ ലോഗോ ഇന്ന് കാലത്ത് പ്രസ്സ് ക്ലബ്ബില്‍ വെച്ച് കമാല്‍ വരദൂര്‍ പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ടി.പി.വാസു, സി.സുരേന്ദ്രന്‍, പി.സ്മിത എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *