പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
കോഴിക്കോട്ട് മുസ്ലിംലീഗ് റാലി
കോഴിക്കോട്: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി.
ഇസ്രയേലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്നും ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ചെറുത്തുനില്‍പ്പാണ് പലസ്തീനികളുടെ ജീവശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഭൂരിപക്ഷവും പലസ്തീനൊപ്പമാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. നിരാലംബരായ പലസ്തീനികളുടെ പ്രാര്‍ഥനയ്ക്ക് ഒരു ദിവസം ഉത്തരം ലഭിക്കുകതന്നെ ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
ലീഗിന്റെ ശക്തിപ്രകടനമായിമാറിയ പലസ്തീന്‍ മനുഷ്യാവകാശ റാലി വനിതാ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ പരിപാടിയിലെക്ക് ക്ഷണിച്ചത്. സമസ്തയുടെ പിന്തുണയില്ലാതെ വലിയ ജനകീയ പിന്തുണ നേടാനുള്ള ലീഗിന്റെ ശ്രമങ്ങളും വിജയംകണ്ടു.