സേവിംഗ്‌സ് എക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍  ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക് ചെയ്യുക

സേവിംഗ്‌സ് എക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക് ചെയ്യുക

എക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി പണം തട്ടിയെടുക്കുന്ന വാര്‍ത്തകള്‍ ദിവസംപ്രതി പെരുകി വരികയാണ്. ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക് ചെയ്യേണ്ടതുണ്ട്. വിരലടയാളം, ഐറിസ് സ്‌കാനുകള്‍, മുഖം തിരിച്ചറിയല്‍ ഡാറ്റ എന്നിവ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ സംരക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് ഉടമകളെ പ്രാപ്തരാക്കുന്ന സുരക്ഷാ ഫീച്ചറാണ് ആധാര്‍ ബയോമെട്രിക് ലോക്കിംഗ്.

ആധാര്‍ ബയോമെട്രിക് ലോക്ക് സജീവമാകുന്നതിന് UIDAI വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാം. അല്ലെങ്കില്‍ mAadhaar ആപ്പ് ഉപയോഗിക്കാം. ആധാര്‍ ബയോമെട്രിക്‌സ് സുരക്ഷിതമാക്കുന്നതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എക്കൗണ്ടില്‍ നിന്ന് ഫണ്ട് കവരുന്നത് തടയുന്നു, വ്യക്തിയുടെ ഐഡന്റിറ്റിയെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *