കോഴിക്കോട്: അമേരിക്കയിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് കോഴിക്കോട് വെള്ളിപറമ്പിലെ സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ അവസരമൊരുക്കുന്നു.രാജ്യത്തെ പത്ത് മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഇടംനേടിയ സദ്ഭാവന സ്‌കൂള്‍ അമേരിക്കയിലെ മിഷിഗണ്‍ കോളേജ് അലയന്‍സുമായി(എം.സി.എ)ചേര്‍ന്ന് കരാറൊപ്പുവെച്ചു. സദ്ഭാവന സ്‌കൂളില്‍ 12ാം ക്ലാസ് പൂര്‍ത്തിയാക്കി അമേരിക്കന്‍ സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന നിശ്ചിത ക്രെഡിറ്റ് പോയിന്റ് നേടുന്നവര്‍ക്ക് 14അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഏതെങ്കിലുമൊന്നില്‍ രണ്ടാം വര്‍ഷ ബിരുദത്തിന് നേരിട്ട് പ്രവേശനം നേടാം. ഇതിലൂടെ അമേരിക്കയില്‍ ഒന്നാം വര്‍ഷ ബിരുദകോഴ്സിന് പഠിക്കുന്നതിന്റെ ഭീമമായ സാമ്പത്തിക ചിലവ് പൂര്‍ണമായി ലാഭിക്കാമെന്ന് മാത്രമല്ല അമേരിക്കയില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നതിന്റെ പ്രയാസങ്ങളും നേരിടേണ്ട. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസിനു ശേഷം അമേരിക്കയില്‍ നേരിട്ട് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നത്. പത്തു വര്‍ഷം തുടര്‍ച്ചയായി രാജ്യത്തെ മികച്ച 10 സ്‌കൂളുകളില്‍ ഒന്ന് എന്ന പദവി നിലനിര്‍ത്തുന്ന സദ്ഭാവനയുടെ അക്കാദമിക രംഗത്തെ വലിയൊരു നാഴികക്കല്ലുകൂടെയാണിത്.
ഒന്‍പതാം ക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പ്രവേശനം നേടാം. അടുത്ത വര്‍ഷം (2024)മുതല്‍ സദ്ഭാവന സ്‌കൂളില്‍ ഇത് പ്രകാരമുള്ള അഡ്മിഷന്‍ ആരംഭിക്കും.