സാംസങ് എഫ് 34 5ജി സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

സാംസങ് എഫ് 34 5ജി സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: സാംസങ് എഫ്-സീരീസിന് കീഴിൽ 50 മെഗാപിക്‌സൽ (OIS) ക്യാമറയുള്ള ഗാലക്‌സി എഫ് 34 5 ജി എന്ന പുതിയ സ്മാർട്ട്‌ഫോൺ തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു.

ഒരു ഇൻട്രൊഡക്ടറി ഓഫറായി, ഗാലക്‌സി എഫ് 34 5ജി 6+128GB വേരിയന്റ്16,999 രൂപയ്ക്കും 8+128GB വേരിയന്റ് 18,999 രൂപയ്ക്കും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

സാംസങ്ങിന്റെ ഗാലക്‌സി എഫ് സീരീസിലേക്കുള്ള ഈ പുതിയ ഫോൺ 6.5-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് 120Hz ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഇതിന് ​ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.

ഉയർന്ന റെസല്യൂഷനും ഷേക്ക്-ഫ്രീ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാൻ 50MP (OIS) നോ ഷേക്ക് ക്യാമറയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. റിയർ ക്യാമറയിൽ 8MP 120-ഡിഗ്രി അൾട്രാവൈഡ് ലെൻസുമുണ്ട്. സെൽഫികൾക്കായി 13MP ഉയർന്ന റെസല്യൂഷനുള്ള ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു.

കൂടാതെ, 6000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ എത്തുന്നത്. തടസ്സമില്ലാത്ത മൾട്ടി ടാസ്‌ക്കിങ്ങിനും കാലതാമസമില്ലാത്ത അനുഭവത്തിനുമായി വേഗതയേറിയതും മികച്ചതുമായ പവർ-കാര്യക്ഷമമായ Exynos 1280 5nm പ്രോസസറാണ് ഫോണിനുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്.

ഇതിലെ വോയ്‌സ് ഫോക്കസ് സംവിധാനത്തിലൂടെ വീഡിയോ കോളുകൾക്കിടയിലുള്ള പശ്ചാത്തല ശബ്‌ദം കുറയ്ക്കുകയും ക്രിസ്റ്റൽ ക്ലിയറായ സംഭാഷണങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഈ ഉപകരണം നാല് OS അപ്‌ഗ്രേഡുകളും അഞ്ച് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകും.

Share

Leave a Reply

Your email address will not be published. Required fields are marked *