കോഴിക്കോട്: സി.എസ്.ഐ മലബാര്‍ മഹായിടവക അല്‍മായ സുവിശേഷ സംഘടനയുടെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ പാവപ്പെട്ട വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മഹായിടവക തലത്തിലുള്ള പരിപാടിയുടെ ഉല്‍ഘാടനം റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ നിര്‍വഹിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവരെയും പിന്നോക്കം നില്‍ക്കുന്നവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സാക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
അല്‍മായ സുവിശേഷ സംഘടന സെക്രട്ടറി ബില്ലിഗ്രഹാം അധ്യക്ഷത വഹിച്ചു. പോള്‍ ഫ്രാന്‍സിസ് കാര്യമ്പാടി, ഡെയേഷ്യസ് കൗണ്‍സില്‍ മെംബര്‍ ജോയ് പ്രസാദ് പുളിക്കല്‍, റവ. ജയദാസ് മിത്രന്‍, പി.ടി.എ പ്രസിഡന്റ് പി.എ തോമസ്, റവ.ബെര്‍ണറ്റ്, റവ. രാജു ചീരന്‍, സിസില്‍ മനോജ് പാലക്കാട്, നിത്യദാസ് മുരിങ്ങത്ത് ആശംസകള്‍ നേര്‍ന്നു. ബി.ഇ.എം ഗേള്‍സ് സ്‌കൂള്‍ എച്ച്.എസ്.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി ജോസഫ് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.