സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ 3 ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബവും വഴിയാധാരമാകുന്ന രീതിയില്‍ ലോട്ടറി മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ വഞ്ചനാപരമായ നടപടി അവസാനിപ്പിക്കണമെന്ന് കേരള ലോട്ടറി എജന്റ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി. ജില്ലാ നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ ആവശ്യപ്പെട്ടു. ലോട്ടറിയുടെ 5000 രൂപയുടെ സമ്മാനം അടിച്ചാല്‍ 1500 രൂപ നികുതി നല്‍കണമെന്ന അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന് ലോട്ടറിസമ്മാനഘടന വര്‍ദ്ധിപ്പിക്കുക, ലോട്ടറി വില്പനക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, കാരുണ്യ ലോട്ടറിയുടെ ആനുകൂല്യങ്ങള്‍ പുനരാരംഭിക്കുക, കഴിഞ്ഞ ഓണം ബോണസിന്റെ ബാക്കി തുക ഉടന്‍ വിതരണം ചെയുക, ഓണ്‍ലൈന്‍ ചൂതാട്ട ലോട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ സമരവുമായി രംഗത്തിറങ്ങുവാന്‍ തീരുമാനിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ: ഇ. നാരായണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പറമ്പത്ത് ദാമോദരന്‍, വി.സി സേതുമാധവന്‍, രാജേഷ് കിണറ്റുകര, ടി.കെ നാരായണന്‍, മീത്തല്‍ നാസര്‍, നാരായണ നഗരം പത്മനാഭന്‍, വളപ്പില്‍ സലാം, മഠത്തില്‍ ഗോപാലകൃഷ്ണന്‍, മുരളീധരന്‍ എളമ്പിലാട്, സുധിര്‍ ബാബു കിഴല്‍, രവി കുറുന്തോടി, അലി കൈനാട്ടി എന്നിവര്‍ സംസാരിച്ചു. റസാഖ് പാളയം സ്വാഗതവും പ്രേമ മേപ്പയില്‍ നന്ദിയും പറഞ്ഞു.