ബാലസോര്‍ : ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ പിടികൂടി സി.ഐ. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, സാങ്കേതിക വിഭാഗം ജീവനക്കാരനായ പപ്പു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിഗ്‌നലിങ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളുടെ വീഴ്ചയാണ് ദുരന്തത്തിനു കാരണമായതെന്ന് കണ്ടെത്തിയതിനു പുറകേയാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം 2നുണ്ടായ ദുരന്തത്തില്‍ 293 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഷാലിമാര്‍-ചെന്നൈ കൊറമണ്ടല്‍ എക്‌സ്പ്രസ്, ബംഗളുരു -ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചരക്കുതീവണ്ടി അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നത്. രാജ്യത്തെ നടുക്കിയ അപകടത്തില്‍പ്പെട്ട അന്വേഷണത്തില്‍ ഇതാദ്യമായാണ് അറസ്റ്റിലായിരിക്കുന്നത്. അപകടത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്.