തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനില്‍ പ്രഭാകരന്‍-ഷൈലജ ദമ്പതികളുടെ മകള്‍ സോനയാണ്(22) ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
15 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം കഴിഞ്ഞത്. വിപിന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സോന തൂങ്ങിമരിച്ച മുറിയില്‍ വിപിനും ഉണ്ടായിരുന്നു. ഉറക്കാമായിരുന്നുവെന്നും രാത്രി 11.30ഓടെ എഴുന്നേറ്റപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.