മഞ്ജു വാര്യർ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപിച്ചു. ‘മിസ്റ്റർ എക്സ്’ എന്നാണ് ചിത്രത്തിന് പേര്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. ആര്യയും ഗൗതം കാർത്തിക്കുമാണ് പ്രധാന നടന്മാർ. മലയാളിയായ അനഘയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മനു ആനന്ദാണ് മിസ്റ്റർ എക്സ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യർ തന്നെയാണ് താനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്.
വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുക. സ്റ്റണ്ട് സിൽവയാണ് സംഘട്ടനസംവിധായകൻ. സംഗീതം ദിപു നൈനാൻ തോമസും പ്രൊഡക്‌ഷൻ ഡിസൈനിങ് രാജീവനും കൈകാര്യം ചെയ്യുന്നു. തമിഴിനുപുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.