ഇരിഞ്ഞാലക്കുട: സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ അവകാശ പത്രിക നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന(എച്ച്.എം.എസ് )യുടെനേതൃത്വത്തില്‍ തൊഴിലാളികള്‍ഇരിഞ്ഞാലക്കുടയില്‍ മന്ത്രി ആര്‍.ബിന്ദുവിന്റെ ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തി. ശമ്പള കുടിശ്ശികപൂര്‍ണമായും വിതരണം ചെയ്യുക, 2016ല്‍ സര്‍ക്കാര്‍ അംഗീകരിച്ച 250 വിദ്യാര്‍ഥികള്‍ക്ക് ഒരു തൊഴിലാളി എന്നതീരുമാനം നടപ്പിലാക്കുക, മിനിമം വേതനം 900 രൂപയായി വര്‍ധിപ്പിക്കുക , 60വയസില്‍ ജോലിയില്‍ നിന്ന് പിരിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ ആനുകൂല്യമായി നല്‍കുക, ചികിത്സ ആനുകൂല്യങ്ങള്‍ അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, സ്‌കൂള്‍ പാചകത്തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പില്‍ കണ്ടിജന്‍സി ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യുസത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന ജനറല്‍ സെക്രട്ടറി ജി.ഷാനവാസ്,തേറമ്പില്‍ ശ്രീധരന്‍, കെ.എസ് ജോഷി, ഡേവിസ് വില്ലേടത്തുകാരന്‍, രാഹുല്‍ വി.നായര്‍ , പി.എം ഷംസുദ്ദീന്‍, റോസി റപ്പായി,ഓമന ശിവന്‍ എന്നിവര്‍ സംസാരിച്ചു.