മുട്ടം സ്വദേശി ഇപ്പോള്‍ പുതിയങ്ങാടി പുതിയ വളപ്പില്‍ താമസിക്കുന്ന ടി.പി കുഞ്ഞിആയിഷ (കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രസിഡണ്ട് ടി.പി അബ്ബാസ് ഹാജിയുടെ ഇളമ്മയുടെ മക്കളാണ്) മരണപ്പെട്ടു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.പി നൂറുദ്ദീന്‍ സാഹിബിന്റെ ഭാര്യ സഹോദരനായ കെ.എം അബ്ദുള്ള ഹാജിയാണ് ഭര്‍ത്താവ്. ഫൗസിയ ടി.പി, ഫവാസ് ടി.പി, ഫര്‍സാന ടി.പി, ഫഹദ് ടി.പി, ഫബീന ടി.പി എന്നിവരാണ് മക്കള്‍. ദുബായ് മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.
