അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി; മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി; മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ തമിഴ്നാട്ടിലെ കാട്ടില്‍ വിടാതെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നതുവരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിക്കണമെന്ന് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.

മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെ ഹൈക്കോടതി നിര്‍ദേശം മാറ്റിയിരുന്നു. എന്നാല്‍ ആനയുടെ ആരോഗ്യം തീരെ മോശമാണെന്ന നില വന്നതോടെ കാട്ടിലേക്ക് അയക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ തേനിയിലെ പൂശാനംപെട്ടിയില്‍ നിന്നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *