സാന്‍ഫ്രാന്‍സിസ്‌കോ: മാറുന്ന വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരവധി തൊഴിലാളികളെ പിരിച്ചുവിട്ട മെറ്റ അവസാനഘട്ട പിരിച്ചുവിടലുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഏത്ര പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ഏകദേശം 10,000 പേരെ പിരിച്ചുവിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ചടുലവുമാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. കഴിഞ്ഞ ഏപ്രിലില്‍ പിരിച്ചുവിടലുകളില്‍ ഏകദേശം 4,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
പിരിച്ചുവിടല്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായാണ് മെറ്റ പിരിച്ചുവിടല്‍ നടപടികള്‍. കഴിഞ്ഞ നവംബറില്‍ തന്നെ കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങി. 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. ഏപ്രിലിലെ നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ തന്നെ മെറ്റ പിരിച്ചുവിടല്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
മെറ്റയുടെ ഓഹരികള്‍ ഈ വര്‍ഷം ഏകദേശം 80% ഉയര്‍ന്നു, മിഡില്‍ മാനേജര്‍മാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പരസ്യ വരുമാനത്തില്‍ ഇടിവ് നേരിട്ട കമ്പനി 2022-ല്‍ വാര്‍ഷിക വില്‍പ്പനയില്‍ ഇടിവ് നേരിട്ടു.