കോടിയേരി സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

കോടിയേരി സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

ചൊക്ലി: മൊയാരം മന്ദിരത്തില്‍ പുതുതായി ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവില്‍ നിന്നും 101 പുസ്തകങ്ങള്‍ സി.പി.എം നേതാവ് കെ.കെ പവിത്രന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ഡോ: എ.പി. ശ്രീധരന്‍, വി.കെ.രാകേഷ്, കെ. ദിനേശ് ബാബു, ടി.ടി.കെ ശശി, പരത്തിന്റെവിട നവാസ്, സരോഷ് ലാല്‍ ദാമോധരന്‍, കെ.പി. അദിബ് എന്നിവര്‍ സംബന്ധിച്ചു. വിവേകാനന്ദ സാഹിത്യ ചരിതമടക്കമുള്ള ഗ്രന്ഥങ്ങള്‍ പ്രമുഖ സാഹിത്യകാരന്‍ എം. രാഘവനും സമര്‍പ്പിച്ചു.
മെയ് 21 ന് വൈകീട്ട് മൂന്ന് മണി മുതല്‍ 7 മണി വരെ അക്ഷര സ്‌നേഹികള്‍ സ്വന്തം പുസ്തകങ്ങള്‍ വായനശാലക്ക് കൈമാറും. കെ.കെ. മാരാര്‍ പുസ്തക സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ആദ്യ പുസ്തകം കൈമാറും.

Share

Leave a Reply

Your email address will not be published. Required fields are marked *