ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം അന്തസിനു നിരക്കാത്ത പെരുമാറ്റമാണെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി പ്രോവോസ്റ്റ് കെ. പി. സിങ്. കഴിഞ്ഞയാഴ്ച യൂനിവേഴ്സിറ്റിയുടെ പി. ജി. ഹോസ്റ്റല്‍ സന്ദര്‍ശിച്ച രാഹുലിന്റെ പെരുമാറ്റം ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണന്നും യൂനിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ച് കയറിയ രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച രണ്ടുപേജുള്ള നോട്ടില്‍ അദ്ദേഹം വിമര്‍ശിച്ചു.
അനുമതി വാങ്ങാതെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയതെന്ന് നേരത്തെ യൂനിവേഴ്സിറ്റി പ്രോക്ടര്‍ രജനി അബി ആരോപിച്ചിരുന്നു.